ദി ഡീകോഹിറൻസ് പ്രോട്ടോകോൾ - 1
അപരിമിതം
Paris, 2042.
Rue Saint-Jacques ലെ വെള്ളപൂശിയ കരിങ്കൽഭിത്തികൾക്കിടയിൽ Le Phare Bleu കഫേയുടെ വളഞ്ഞ ചില്ലു ജാലകങ്ങളിൽ മഴത്തുള്ളികൾ ചിതറി, അതിൽ പുറത്തെ തെരുവിലെ നടപ്പാതകളിൽ വിരിയുന്ന ഹോളോഗ്രാം പരസ്യങ്ങളുടെ പ്രതിഫലനങ്ങൾ പുതിയ വർണരാജികൾ വിരിയിച്ചു.
അകത്ത് അരണ്ട വെളിച്ചവും പതിഞ്ഞ ഫ്രെഞ്ച് സംഗീതവും ചേർന്നു ഒരു അലസസുന്ദര അന്തരീക്ഷം ഒരുക്കിയിരുന്നു. മേശകൾക്കു മുകളിൽ കുതിച്ചു പൊങ്ങുകയും പതിഞ്ഞു താഴുകയും ചെയ്തിരുന്ന AI ഇന്റഗ്രേറ്റഡ് ഹോളോഗ്രാഫിക് മെനു റിബണുകൾ, ഓരോ അതിഥിയുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ പല അടവുകളും പയറ്റി. ഭക്ഷണ പാനീയങ്ങൾ ഓർഡർ ചെയ്യുകയും പണം നൽകുകയും ചെയ്യുന്നതിനനുസരിച്ച് അടുക്കളയിലെ കുശ്നിക്കാർക്കും സപ്ലയർമാർക്കും കൃത്യമായി അപ്പ്ഡേറ്റുകൾ ലഭിക്കുന്നതിനായി സംവിധാനം നിശബ്ദമായി പ്രവർത്തിച്ചുകൊണ്ടിരുന്നു.
ഒഴിഞ്ഞ മൂലയിലുള്ള ഒരു മേശയിൽ ഡോ. മുകുന്ദ് ഹെർണാണ്ടസ് തന്റെ വിസ്കി ഗ്ലാസ് അലക്ഷ്യമായി കറക്കി. ഹോളോഗ്രാഫിക് മെനുവിൽ നിന്നുള്ള വെളിച്ചം അയാളുടെ കടും തവിട്ടു നിറമുള്ള കണ്ണുകളിൽ പ്രതിഫലിച്ചു. ചീകിയൊതുക്കാത്ത മുടി, അലക്ഷ്യമായ ദൃഷ്ടി - ആ ശരീരം ഒരു പ്രതിമ പോലെ നിശ്ചലമായിരുന്നു. ആ ശരീരത്തിനു ജീവനുണ്ട് എന്നതിനു തെളിവ് കറങ്ങുന്ന വിസ്കി ഗ്ലാസ് ചലിപ്പിച്ചിരുന്ന ആ കൈവിരലുകൾ മാത്രമായിരുന്നു.
അയാൾക്കെതിർവശത്ത് Institut Quantique Européen -ലെ പുതിയ ഇൻറ്റേൺ മിസ്. സാറാ സുൽത്താന ഇരുന്നിരുന്നു. പ്രായത്തെക്കാൾ പക്വത തോന്നിക്കുന്ന അവളുടെ മുഖത്തുള്ള ശാന്തമായ പുഞ്ചിരിയിൽ എന്തോ അനിർവചനീയമായ നിഗൂഢത അഞ്ചിനിന്നു.
അവൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വെറും രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ, എന്നാൽ അതിന്റെ ഒരു അപരിചിതത്വവും അവളിൽ കാണാനില്ലായിരുന്നു.
അവർക്കിടയിലുള്ള നിശബ്ദതക്ക് വിരാമം ഇട്ടുകൊണ്ട് അവൾ ചോദിച്ചു:
“So, is this what quantum physicists do for fun? Sit in bars and try to look mysterious?”
മുകുന്ദിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
“No, some of us actually succeed.”
സാറ ചിരിച്ചു. അവർക്കിടയിൽ ബാക്കി നിന്നിരുന്ന എല്ലാ അപരിചിതത്വവും ആ ചിരിയിൽ അപ്രത്യക്ഷമായി.
“ശരിക്കും, നിങ്ങളെ ലാബിന് പുറത്ത് ഇങ്ങനെ കാണാൻ കിട്ടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. നിങ്ങൾ ക്യുബിറ്റുകളോട് സംസാരിച്ചാണ് ഒഴിവുസമയം ചിലവഴിക്കുന്നതെന്നാണ് കേട്ടിരുന്നത്.”
“ഏയ്... അവയോട് സംസാരിക്കാൻ ഒന്നും കൊള്ളില്ല. ചിലപ്പോൾ ഞാൻ ചീത്തപറയാറുണ്ട്”.
“എന്നിട്ട് ചീത്ത കേട്ടു നന്നായോ? കമ്പ്യൂട്ടേഷൻ നിയമങ്ങൾ തിരുത്തിയെഴുതുമോ?”
മുകുന്ദ് ആകാവുന്നത്ര എളിമ അഭിനയിച്ചുകൊണ്ട് ചുമൽ കുലുക്കി
“If all goes well…”
ഇരുവരും തങ്ങളുടെ ഗ്ലാസ്സുകളിൽ നിന്നും ഓരോ ഇറക്ക് കുടിച്ചു. ജാലകത്തിലൂടെ ഒരു സെൽഫ്-ഡ്രൈവിങ് ടാക്സി മഴയിൽ കുതിർന്നു കടന്നുപോയി.
ഉള്ളിൽ ചെന്ന മദ്യം നൽകിയ ധൈര്യമോ, ഇരുപതു ദിവസമായി മനസ്സിൽ അടിഞ്ഞുകൂടിയ കൌതുകമോ — എന്തായാലും, സാറ മേശമേലേക്ക് കൈമുട്ടുകൾ ഊന്നി മുന്നോട്ടാഞ്ഞു.
“നിങ്ങളുടെ എക്സ്പിരിമെന്റിനു ഇൻസ്റ്റിട്യൂട്ടിൽ വല്യ hype ആണല്ലോ... everyone calls it Project Horizon.”
മുകുന്ദിന്റെ മുഖം തെളിഞ്ഞു, തന്റെ work നെ പറ്റി സംസാരിക്കാൻ അയാൾക്ക് അല്ലെങ്കിലും നൂറു നാവാണ്. കേട്ടിരിക്കാൻ തത്പരകക്ഷികളെ കിട്ടിയാൽ പിന്നെ അയാളുടെ ആവേശത്തിന് കയ്യും കണക്കും ഉണ്ടാവാറില്ല.
“It’s not a hype Sara... It’s a hope, ഇന്നത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറുകൾക്കു കോടിക്കണക്കിന് വർഷങ്ങൾ എടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാൻ കഴിയുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. Climate models solved, protein folding trivial, AI consciousness mapped, molecular designing easy… that’s the power of quantum coherence. നമുക്കത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ computation stops being a sequence of steps. It becomes simultaneity.”
സാറ കൌതുകത്തോടെ തലയാട്ടി.
“simultaneity…”
“Yes”
മുകുന്ദിന്റെ കൈകൾ വാക്കുകൾക്കൊപ്പം വായുവിൽ നൃത്തംവെച്ചു.
“ഡിജിറ്റൽ കമ്പ്യൂട്ടിങ്ങിൽ എല്ലാം ബൈനറിയാണ്. ഒന്ന് അല്ലെങ്കിൽ പൂജ്യം, ശരി അല്ലെങ്കിൽ തെറ്റ്, പക്ഷേ, ഒരു ക്വാണ്ടം ബിറ്റ്... അത് ഒരേ സമയം എല്ലാ അവസ്ഥകളിലുമാവാം. Now, scale that across hundreds of entangled qubits. ഒന്നിന് ശേഷം ഒന്നല്ല, നിങ്ങൾ ഒരേ സമയം ദശലക്ഷക്കണക്കിന് സാധ്യതകൾ അനലൈസ് ചെയ്യുന്നു , തീരുമാനങ്ങളിൽ എത്തുന്നു...”
“Sounds beautiful…”
“It is...”
മുകുന്ദ് ആവേശഭരിതനെങ്കിലും ശാന്തനായിരുന്നു.
“ഒരിക്കൽ ഡീകോഹറൻസ് ബാരിയർ മറികടന്നാൽ... സാധ്യതകൾ അപരിമിതമാണ്. instantaneous medical simulations, chemical synthesis without waste, real time energy optimization for the whole world… എന്തിന് ഒരുപക്ഷേ നമുക്ക് നമ്മുടെ consciousness തന്നെ മോഡൽ ചെയ്യാൻ സാധിച്ചേക്കാം.”
സാറ മന്ദഹസിച്ചു:
“ഒരു ക്വാണ്ടം സാൽവേഷൻ, അല്ലേ.”
മുകുന്ദ് വിസ്കി ഒരിറക്ക് കൂടി കുടിച്ചു. മദ്യം അയാളുടെ സിരകളിലൂടെ വ്യാപിക്കുമ്പോൾ, ശബ്ദത്തിൽ ഊഷ്മളത കൂടിവന്നു.
“Why not? രോഗങ്ങൾ ഉണ്ടാവുന്നതിനു മുൻപേ അവ കണ്ടെത്താം… Predicting pandemics, decoding the brain’s electrical language, solving climate instability… നൂറ്റാണ്ടുകളായി നമ്മൾ സോൾവ് ചെയ്യാൻ ശ്രമിക്കുന്ന എല്ലാ കമ്പ്യൂട്ടേഷൻ പ്രൊബ്ലെംസും – we could finally just… know.”
ഒരു നിമിഷത്തേക്ക് അവർ മൗനം പാലിച്ചു. പുറത്ത് മഴ കുറഞ്ഞു; പകരം കോടമഞ്ഞ് തെരുവിനെ മൂടി. കഫേയിലെ ഫ്രഞ്ച് സംഗീതം അഭംഗുരം തുടർന്നു.
സാറ അല്പം മടിയോടെയെങ്കിലും അടുത്ത ചോദ്യമെറിഞ്ഞു:
“And, what about the other side?”
“The other side?”
“തലച്ചോറിന്റെ മാതൃക ഉണ്ടാക്കാൻ കഴിയുന്ന അതേ ശക്തിക്ക് അതിനെ തകർക്കാനും കഴിയില്ലേ? നിങ്ങൾ പറഞ്ഞതുപോലെ, computation അപരിമിതമാവുമ്പോൾ... ഇന്നത്തെ എല്ലാ എൻക്രിപ്ഷനും obsolete ആവില്ലേ... every password, every security layer, every national defence code – ഒരു ക്വാണ്ടം കോർ ഓൺലൈൻ ആയിക്കഴിഞ്ഞാൽ എല്ലാം തകരില്ലേ?”
മുകുന്ദിന്റെ മുഖത്ത് ചിന്തയുടെ നിഴലുകൾ വീണു. അൽപ്പനേരം അയാൾ മൌനമായിരുന്നു.
“That’s possible, theoretically. പക്ഷേ നമുക്ക് പോസ്റ്റ് ക്വാണ്ടം എൻക്രിപ്ഷൻ വികസിപ്പിക്കാൻ സാധിക്കും. It’s an arms race, not an apocalypse.”
സാറ അലസമായി പുഞ്ചിരിച്ചു.
“പക്ഷേ, അതിനു മുൻപ് അത് തെറ്റായ കൈകളിൽ എത്തിയാലോ?”
അവൾ മെല്ലെ തുടർന്നു...
“You know what it means, right? ഇന്നത്തെ ഡിജിറ്റൽ ലോകം മുഴുവൻ — എല്ലാ ബാങ്ക് വോൾട്ടുകളും, എല്ലാ ഇന്റലിജൻസ് നെറ്റ്‌വർക്കുകളും ഹാക്ക് ചെയ്യപ്പെടും. ഒരു പൂർണ ക്വാണ്ടം സിസ്റ്റം നിർമിക്കുന്ന ആദ്യ entityക്ക് ഒറ്റ രാത്രി കൊണ്ട് ഈ ലോകക്രമം മാറ്റി എഴുതാൻ കഴിയും.”
മേശക്കപ്പുറത്ത് മുകുന്ദ് അവളെത്തന്നെ നോക്കിയിരുന്നു.
“So, you’ve thought about this a lot…”
“ചിന്തിക്കാൻ പാടില്ല എന്നുണ്ടോ?”.
മുകുന്ദ് തന്റെ വിസ്കിയിലേക്ക് ദൃഷ്ടി താഴ്ത്തി.
“You don’t trust our funders...”
“You mean the Stratos Alliance?”
സാറയുടെ പുഞ്ചിരിയിൽ പുച്ഛത്തിന്റെയും വിഷാദത്തിന്റെയും ഛായ സമം കലർന്നിട്ടുണ്ടെന്ന് മുകുന്ദിനു തോന്നി.
“ഒരു defence consortium ആയിട്ടായിരുന്നല്ലോ അവരുടെ തുടക്കം, after the 30 day war.”
മുകുന്ദ് അസ്വസ്ഥനായെങ്കിലും അവളുടെ മുൻവിധികൾ ഈ മേഘലയിൽ ഒരു early career researcherനു അത്ര ചേർന്നതല്ല എന്നുപദേശിക്കണം എന്നുകരുതി അവൻ പറഞ്ഞു:
“2030 ൽ NATO dissolve ആയപ്പോൾ പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആയിട്ട് തുടങ്ങിയതാണ് അവർ, ഇന്നവർ ലോകത്തിന്റെ എനർജി സെക്യൂരിറ്റിക്കുവേണ്ടിയും, ടെക്നോളജി പുരോഗതിക്കുവേണ്ടിയും ഒക്കെ പ്രവർത്തിക്കുന്നുണ്ട്.”
“പക്ഷേ അവരുടെ മോട്ടോ ഇപ്പോഴും പഴയത് തന്നെ അല്ലേ? – Make America Great Again.”
“Old slogans die hard...”
“So do old ambitions...”
സാറ മെല്ലെ തുടർന്നു:
“മുകുന്ദ്, ദുരുദ്ദേശമൊന്നുമില്ല. ഞാൻ ഇവിടെ റിസർച്ച് ചെയ്യാൻ തന്നെയാണ് വന്നത്. നിങ്ങൾ പറഞ്ഞതെല്ലാം സത്യമാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. Only thing is I just… wonder who gets to stand on the other side of it.”
അതിനു മുകുന്ദിനു മറുപടി ഉണ്ടായിരുന്നില്ല. അവൻ അവളെ നോക്കി മന്ദഹസിക്കുക മാത്രം ചെയ്തു.
ശേഷം അവരുടെ സംഭാഷണം പല വിഷയങ്ങളിലൂടെ കടന്നുപോയി. അവന്റെ മലയാളം ഉച്ചാരണത്തെ അവൾ കളിയാക്കി, അവൻ തന്റെ ഇന്ത്യൻ-സ്പാനിഷ് പേരിന്റെ ഉത്ഭവം വിവരിക്കാൻ ശ്രമിച്ചു, കേരളത്തിൽ ജനിച്ച് ചെന്നൈയിൽ വളർന്നതിനെക്കുറിച്ചും, കേന്ദ്ര സർക്കാരിന്റെ ഇൻറഗ്രേഷൻ പോളിസിയോട് പ്രതിഷേധിച്ച് തന്റെ മാതാപിതാക്കൾ ഇംഗ്ലീഷ് പഠിക്കുകയും, എന്നാൽ ഹിന്ദി പഠിക്കാൻ വിസമ്മതിക്കുകയും ചെയ്തതിനെക്കുറിച്ചും അവൾ അവനോട് പറഞ്ഞു. ശേഷം അവർ സംഗീതത്തെ കുറിച്ച് സംസാരിച്ചു, AI സൃഷ്ടിക്കുന്ന സംഗീതം അപൂർണമാണെന്നും ജീവനില്ലാത്തതാണെന്നും സ്ഥാപിക്കാൻ അവൻ ശ്രമിച്ചപ്പോൾ അങ്ങനെ അല്ലെന്ന് അവൾ യുക്തിപൂർവ്വം വാദിച്ചു.
മണിക്കൂറുകൾ കടന്നുപോയി, പുറത്തെ കോടമഞ്ഞ് ഒരു നേർത്ത മൂടൽമഞ്ഞായി രൂപാന്തരം പ്രാപിച്ചു. വഴിവിളക്കുകളുടെ പ്രകാശത്തിൽ മുങ്ങിയ തെരുവ് കഫേയുടെ ചില്ലുജാലകത്തിലൂടെ ഒരു എണ്ണഛായാചിത്രം പോലെ തോന്നിച്ചു.
അവരുടെ ഗ്ലാസ്സുകൾ കാലിയായിക്കഴിഞ്ഞപ്പോൾ അല്പം മഡിയോടെ എങ്കിലും സാറ ചോദിച്ചു:
“ഇൻസ്റ്റിറ്യൂട്ടിൽ ഞാൻ ഒരു പഴയ ഫയൽ കണ്ടു – ഒരു പേര് – ഡോ. ഷീല വരദരാജൻ. പതിനഞ്ച് വര്ഷം മുൻപ് നമ്മുടെ ലാബിൽ ജോലി ചെയ്തിരുന്നു. Brilliant record, disappeared without explanation.”
മുകുന്ദിന്റെ മുഷ്ടി ചുരുളുന്നതും കൈത്തണ്ടയിലെ ഞെരമ്പുകൾ വലിഞ്ഞു മുറുകുന്നതും അവൾ കണ്ടു. എങ്കിലും അവൾ ഒരു പുഞ്ചിരിയോടെ തുടർന്നു.
“She must’ve been something. അവരുടെ അൽഗോരിതങ്ങൾ ഇപ്പോഴും നമ്മുടെ സിമുലേഷൻ മോഡലിൽ ഉപയോഗിക്കുന്നുണ്ടല്ലോ. Do you know her?”
മുകുന്ദിന്റെ മുഖത്ത് മുൻപില്ലാത്ത ഗൌരവം നിഴലിക്കുകയും ശബ്ദം താഴുകയും ഭാരമേറുകയും ചെയ്തു:
“I did…”
സാറയുടെ നെറ്റി ചുളിഞ്ഞു...
“Is there something wrong…”
“She was my mother, ഷീല വരദരാജൻ ഹെർണാണ്ടസ്, She disappeared when I was 15.”
അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.
“I’m… I’m sorry”
മുകുന്ദ് പ്രതികരിച്ചില്ല. അവൻ പെട്ടെന്ന് ഫോൺ എടുത്ത്, മേശക്കുമുകളിൽ തിളങ്ങിയ ഫ്ലോട്ടിങ് QR കോഡ് സ്കാൻ ചെയ്തു. ഹോളോഗ്രാമിൽ ‘പേയ്മെന്റ് വേരിഫൈഡ്’ എന്ന് തെളിഞ്ഞു. അവൻ എഴുന്നേറ്റു നടന്നു.
“I have to go, I’m sorry. I’ll see you tomorrow at the lab.”
സാറ അവനെ തടയാൻ ശ്രമിച്ചില്ല.
“പുറത്തെ മഴയിൽ കുതിർന്ന തെരുവിലേക്ക് കാലെടുത്തു വെക്കുമ്പോൾ വാതിൽപാളിയിലെ കണ്ണാടിചില്ലിൽ തെളിഞ്ഞ അവന്റെ പ്രതിബിംബത്തിലേക്ക് നോക്കി സാറ അവിടെത്തന്നെ ഇരുന്നു.
തുടരും...
Leave a Reply
Your email address will not be published. Required fields are marked *
Comments (0)